ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എകൂടി രാജിവച്ചു
Saturday, June 6, 2020 12:32 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ ഒ​രു കോ​ണ്‍ഗ്ര​സ് എം​എ​ല്‍എ​കൂ​ടി രാ​ജി​വ​ച്ചു. ബ്രി​ജേ​ഷ് മെ​ര്‍ജ​യാ​ണ് രാ​ജി​വ​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ രാ​ജി​വ​ച്ച മൂ​ന്നാ​മ​ത്തെ എം​എ​ല്‍യാ​ണ് മെ​ര്‍ജ. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കേ എം​എ​ല്‍എ​മാ​രു​ടെ രാ​ജി കോ​ണ്‍ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

മോ​ര്‍ബി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ബ്രി​ജേ​ഷ് മെ​ര്‍ജ​യു​ടെ രാ​ജി സ്പീ​ക്ക​ര്‍ രാ​ജേ​ന്ദ്ര ത്രി​വേ​ദി സ്വീ​ക​രി​ച്ചു. മാ​ര്‍ച്ചി​നു​ശേ​ഷം എ​ട്ട് കോ​ണ്‍ഗ്ര​സ് എം​എ​ല്‍എ​മാ​ര്‍ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു. നാ​ലു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഈ ​മാ​സം 19നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​നി ഒ​രു സീ​റ്റ് മാ​ത്ര​മാ​ണു കോ​ണ്‍ഗ്ര​സി​ന് ഉ​റ​പ്പി​ക്കാ​നാ​കു​ന്ന​ത്.


182 അം​ഗ സ​ഭ​യി​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ അം​ഗ​ബ​ലം 65 ആ​യി ചു​രു​ങ്ങി. ബി​ജെ​പി​ക്ക് 103 പേ​രു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.