ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാട്ടാന കൊന്നു
Monday, January 20, 2020 12:43 AM IST
മേട്ടുപ്പാളയം: കോയമ്പത്തൂരിനു സമീപം പെരിയനായ്ക്കൻപാളയം വന്യജീവി സങ്കേതത്തിൽ ട്രെക്കിംഗിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോയന്പത്തൂർ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി (40) യാണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
കോയമ്പത്തൂർ ശങ്കര കണ്ണാശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഭുവനേശ്വരിയും ഭർത്താവ് പ്രശാന്തും ഇവരുടെ സുഹൃത്തുക്കളും ഉൾപ്പെടെ ഒമ്പതുപേരാണു പെരിയനായ്ക്കൻപാളയം വന്യജീവി സങ്കേതത്തിലെ പാലമലയിൽനിന്ന് വനത്തിലേക്കു ട്രെക്കിംഗിനു പോയത്. വാഹ ന ത്തിൽനിന്നിറങ്ങി വനത്തിലൂടെ നടക്കുമ്പോൾ സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ടു.
സംഭവം ഭർത്താവും സുഹൃത്തുക്കളുമാണു വനംവകുപ്പ് ജീവനക്കാരെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നവനീത്, നവ്യ എന്നിവരാണു മക്കൾ.