ഡൽഹി തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Saturday, January 18, 2020 12:24 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 57 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ, മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരായ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
സ്ഥാനാർഥി പട്ടികയിൽ നാലു വനിതകളും പതിനൊന്നു പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു. പതിമൂന്നു സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും മനോജ് തിവാരി പറഞ്ഞു.