ഗഡ്ചിരോളിയിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു
Monday, September 16, 2019 12:22 AM IST
നാഗ്പുർ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ വനിതയടക്കം രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നർകാസ വനമേഖലയിൽ ഇന്നലെ രാവിലെ ഏഴരയോടെ നടന്ന ഏറ്റുമുട്ടലിൽ ശാന്താറാം ദേവ്റാവു ഗാവഡെ, സമില എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും തലയ്ക്ക് നാലു ലക്ഷം രൂപ വിലയിട്ടിരുന്നു. ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾക്കു പരിക്കേറ്റു.