വിഎച്ച്പി റാലിക്കു നേരെ കല്ലേറ്, രാജസ്ഥാനിലെ ഗംഗാപുരിൽ സംഘർഷം
Monday, August 26, 2019 12:19 AM IST
ജയ്പുർ: വിശ്വ ഹിന്ദു പരിഷത് റാലിക്കു നേരെയുണ്ടായ കല്ലേറിനെത്തുടർന്ന് രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിലെ ഗംഗാപുർ നഗരത്തിൽ സംഘർഷം.
വിഎച്ച്പി റാലി കടന്നുപോകവേ സമീപത്തെ മോസ്കിൽനിന്നും വീടുകളിൽനിന്നുമാണു കല്ലേറുണ്ടായതെന്നു ഗംഗാപുർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിജേന്ദ്ര മീണ പറഞ്ഞു. പ്രദേശ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.