വിസിയെ സമ്മർദത്തിലാക്കി എസ്എഫ്ഐ വിദ്യാർഥികളുടെ സസ്പെൻഷൻ മരവിപ്പിച്ചു
Thursday, July 17, 2025 2:03 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ മിന്നൽ സമരത്തിലൂടെ വൈസ് ചാൻസലറെ ഓഫീസിൽ ഉപരോധിച്ച് സമ്മർദത്തിലാക്കി സംസ്ഥാന ജോയിന്റ് സെക്രട്ടറിഉൾപ്പെടെയുള്ള വിദ്യാർഥികളുടെ സസ്പെൻഷൻ എസ്എഫ്ഐ പിൻവലിപ്പിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നോടെ സർവകലാശാല ഭരണകാര്യാലയത്തിനുള്ളിൽ പ്രവേശിക്കുകയും മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്ത് വിസിയെ സമ്മർദത്തിലാക്കി സസ്പെൻഷൻ നടപടിയും അന്വേഷണവും മരവിപ്പിക്കുകയായിരുന്നു.