സാങ്കേതിക തകരാർ; വിമാനം പാർക്കിംഗ് ബേയിലേക്ക് എത്തിച്ചു
Thursday, July 17, 2025 2:03 AM IST
നെടുമ്പാശേരി: ടേക്ക് ഓഫിനിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം പാർക്കിംഗ് ബേയിലേക്ക് തിരികെയെത്തിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പറന്നുയരുന്നതിനായി റൺവേയിലേക്കു നീങ്ങിയ അലയൻസ് എയർ വിമാനമാണ് അടിയന്തരമായി തിരികെയെത്തിച്ചത്.
ബംഗളൂരുവിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ തിരികെയിറക്കുകയായിരുന്നു. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെത്തുടർന്നാണു വിമാനം പുറപ്പെടാതിരുന്നതെന്ന് അറിയുന്നു.