ഭാര്യാസഹോദരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Thursday, July 17, 2025 2:02 AM IST
കാഞ്ഞങ്ങാട്: ഭാര്യയുടെ ചേച്ചിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അമ്പലത്തറ സ്വദേശിയായ അന്‍പതുകാരനാണ് അറസ്റ്റിലായത്. അന്പത്തിയെട്ടുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.
ഭര്‍ത്താവിന്റെ മരണശേഷം പരാതിക്കാരി സഹോദരിയുടെ വീടിനു സമീപം താമസം ആരംഭിച്ചു. ഇതിനുശേഷമാണുകേസിനാസ്പദമായ സംഭവം നടന്നത്.
മാനഹാനി ഭയന്നാണ് ആദ്യം പരാതി നല്കാന് തയാറാകാതിരുന്നതെന്നും പീഡനം തുടര്‍ന്നതോടെയാണു പോലീസിനെ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു.