ലൈഫ് മിഷന് ഫ്ലാറ്റുകളുടെ ബലപരിശോധന: റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്നു കോടതി
Thursday, July 17, 2025 2:03 AM IST
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റുകളുടെ ബലപരിശോധനാ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി.
ഫ്ലാറ്റ് സര്‍ക്കാര്‍ നേരിട്ടു നിര്‍മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കോഴിക്കോട് എൻഐടിയില്‍നിന്നുള്ള സംഘം സൈറ്റ് പരിശോധന ആരംഭിച്ചെന്ന് കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് കോടതി തേടിയിരിക്കുന്നത്.