ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് സമിതി
Thursday, July 17, 2025 2:02 AM IST
കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷാപരിഷ്കരണം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് സമിതി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ വാദം. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.