സിനിമാ ടിക്കറ്റ് സർവീസ് ചാർജ് പരിഷ്കരണം: ആറംഗ കമ്മിറ്റിയെ നിയോഗിച്ചു
Thursday, July 17, 2025 2:02 AM IST
തിരുവനന്തപുരം: സിനിമാ ടിക്കറ്റിന്മേലുള്ള സർവീസ് ചാർജ് പരിഷ്കരണത്തിനായി ആറംഗ സമിതിയെ നിയോഗിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ എംഡി കണ്‍വീനറായും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനിൽ നിന്നും വിരമിച്ച അസോസിയേറ്റ് പ്രഫസർ ഡോ. എൻ. രാമലിംഗം എന്നിവർ അംഗങ്ങളുമായ സമിതിയെയാണ് പരിഷ്കരണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിൽ ചേർന്ന യോഗത്തിലാണ് സിനിമ ടിക്കറ്റിന്മേലുള്ള സർവീസ് ചാർജ് പരിഷ്കരിക്കാൻ തീരുമാനിച്ചത്.