കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ഓ​​​ണ്‍ലൈ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പി​​​ല്‍ ന​​​ഷ്‌​​​ട​​​മാ​​​യ​​​തു 351 കോ​​​ടി രൂ​​​പ.

ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ല്‍ ജൂ​​​ണ്‍ 30 വ​​​രെ ന​​​ഷ്‌​​​ട​​​മാ​​​യ തു​​​ക​​​യാ​​​ണി​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ണം ന​​​ഷ്‌​​​ട​​​മാ​​​യ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് 19,927 പ​​​രാ​​​തി​​​ക​​​ളാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്. പ​​​രാ​​​തി​​​ക​​​ളി​​​ലേ​​​റെ​​​യും മ​​​ല​​​പ്പു​​​റം (2,892 ) ജി​​​ല്ല​​​യി​​​ല്‍നി​​​ന്നാ​​​ണ്.


ര​​​ണ്ടാം സ്ഥാ​​​നം എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി​​​യി​​​ലാ​​​ണ്. 2,268 പ​​​രാ​​​തി​​​ക​​​ളാ​​​ണു റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത്. 2,226 പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തു​​​ണ്ട്. കു​​​റ​​​വ് പ​​​രാ​​​തി​​​ക​​​ള്‍ വ​​​യ​​​നാ​​​ട് (137) ജി​​​ല്ല​​​യി​​​ലാ​​​ണ്.

പ​​​രാ​​​തി​​​ക​​​ളി​​​ല്‍ അ​​​ധി​​​ക​​​വും ട്രേ​​​ഡിം​​​ഗി​​​ലൂ​​​ടെ പ​​​ണം ന​​​ഷ്‌​​​ട​​​മാ​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള​​​താ​​​ണ്. 151 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഈ ​​​വി​​​ധ​​​ത്തി​​​ൽ ന​​​ഷ്‌​​​ട​​​മാ​​​യ​​​ത്.