തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ൻ​​​​സി​​​​പി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ​​​​പ​​​​ക്ഷ​​​​മാ​​​​യി ത​​​​ങ്ങ​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗീ​​​​ക​​​​രി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​ന്ത്രി എ.​​​​കെ.​​ ശ​​​​ശീ​​​​ന്ദ്ര​​​​നും തോ​​​​മ​​​​സ് കെ. ​​​​തോ​​​​മ​​​​സും എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​ൻ​​​​സി​​​​പി അ​​​​ജി​​​​ത് പ​​​​വാ​​​​ർ പ​​​​ക്ഷം.

ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​നൊ​​​​പ്പ​​​​മെ​​​​ങ്കി​​​​ൽ എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം ഉ​​​​ട​​​​ൻ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കു​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​ച്ച് ഇ​​​​രു​​​​വ​​​​ർ​​​​ക്കും പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ൽ നേ​​​​ര​​​​ത്തേ ക​​​​ത്ത​​​​യ​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ൻ​​​​സി​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി ക്ലോ​​​​ക്ക് ചി​​​​ഹ്ന​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചു വി​​​​ജ​​​​യി​​​​ച്ച ഇ​​​​രു​​​​വ​​​​രും എ​​​​ൻ​​​​സി​​​​പി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലൊ​​​​ന്നും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ശ​​​​ശീ​​​​ന്ദ്ര​​​​നെ​​​​യും തോ​​​​മ​​​​സി​​​​നെ​​​​യും അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ചു സ്പീ​​​​ക്ക​​​​ർ​​​​ക്കു ക​​​​ത്തു ന​​​​ൽ​​​​കു​​​​മെ​​​​ന്ന് എ​​​​ൻ​​​​സി​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റും ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ എ​​​​ൻ.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ്കു​​​​ട്ടി പ​​​​റ​​​​ഞ്ഞു.


എ​​​​ന്നാ​​​​ൽ, ത​​​​ങ്ങ​​​​ളോ​​​​ട് എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ൽ എ​​​​ൻ​​​​സി​​​​പി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന വാ​​​​യി​​​​ച്ചു നോ​​​​ക്ക​​​​ണ​​​​മെ​​​​ന്നു മ​​​​ന്ത്രി എ.​​​​കെ.​​ ശ​​​​ശീ​​​​ന്ദ്ര​​​​ൻ പ്ര​​തി​​ക​​രി​​ച്ചു. പാ​​​​ർ​​​​ട്ടി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്ര​​​​കാ​​​​രം വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം ഇ​​​​ല്ല. ഇ​​​​ല്ലാ​​​​ത്ത പ​​​​ദ​​​​വി​​​​യു​​​​ടെ പേ​​​​രി​​​​ൽ അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. ത​​​​നി​​​​ക്കോ തോ​​​​മ​​​​സ് കെ. ​​​​തോ​​​​മ​​​​സി​​​​നോ ക​​​​ത്ത​​​​യ​​​​യ്ക്കാ​​​​ൻ പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ലി​​​​നു ക​​​​ഴി​​​​യി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ത്ത് ഗൗ​​​​ര​​​​വ​​​​മാ​​​​യി എ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി എ.​​​​കെ.​​​​ ശ​​​​ശീ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു.

അ​​​​ജി​​​​ത് പ​​​​വാ​​​​ർ പ​​​​ക്ഷ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ക്ഷ​​​​മാ​​​​ക്കി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ സു​​​​പ്രീംകോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.