ലൈഫ് ഇൻഷ്വറന്‍സ് കൗണ്‍സില്‍ ബോധവത്കരണ കാമ്പയിന്
Thursday, July 17, 2025 12:07 AM IST
കൊച്ചി: രാജ്യത്തെ 24 ലൈഫ് ഇൻഷ്വറന്‍സ് കമ്പനികളുടെ കൂട്ടായ്മയായ ലൈഫ് ഇൻഷ്വറന്‍സ് കൗണ്‍സിലിനു കീഴിലെ ഇൻഷ്വറന്‍സ് അവയര്‍നെസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ ബോധവത്കരണവും ഇന്‍ഷ്വറന്‍സ് എടുക്കേണ്ടതിന്റെ ആവശ്യകതയും പ്രചരിപ്പിക്കാനായി ‘സബ്സെ പെഹ്ലെ ലൈഫ് ഇൻഷ്വറന്‍സ് ’ (ഏറ്റവും ആദ്യം ലൈഫ് ഇൻഷ്വറന്‍സ്) എന്ന കാമ്പയിന് സംഘടിപ്പിക്കുന്നു.
രാജ്യത്തെ 18 മുതല്‍ 35 വയസ് വരെയുള്ള 90 ശതമാനം യുവാക്കള്‍ക്കിടയില്‍ ലൈഫ് ഇൻഷ്വറന്‍സിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണു കാമ്പയിന് സംഘടിപ്പിക്കുന്നത്.