ക​​​ണ്ണൂ​​​ർ: വെ​​​നെ​​​റി​​​നി കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റലാ​​​യി ഇ​​​ന്ത്യ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ സി​​​സി എം​​​പി​​​വി നി​​​യ​​​മി​​​ത​​​യാ​​​യി. റോ​​​മി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ ചാ​​​പ്റ്റ​​​റി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു നി​​​യ​​​മ​​​നം. സ​​​ഭ​​​യു​​​ടെ പ്ര​​​ഥ​​​മ ഇ​​​ന്ത്യ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റലാ​​​ണ്.

സി​​​സ്റ്റ​​​ർ സി​​​സി എം​​​പി​​​വി ക​​​ണ്ണൂ​​​ർ പി​​​ലാ​​​ത്ത​​​റ വ്യാ​​​കു​​​ല​​​മാ​​​ത ഇ​​​ട​​​വ​​​കാം​​​ഗ​​​വും മുരി​​​ങ്ങ​​​മ്യാ​​​ലി​​​ൽ കു​​​ടും​​​ബാം​​​ഗ​​​വു​​​മാ​​​ണ്. ഇ​​​പ്പോ​​​ഴ​​​ത്തെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റൽ മ​​​ദ​​​ർ ഏ​​​ലി​​​യാ​​​ന മാ​​​സി​​​മി​​​യു​​​ടെ വി​​​കാ​​​ർ ജ​​​ന​​​റലാ​​​യി​​​രു​​​ന്ന സി​​​സ്റ്റ​​​ർ ക​​​ഴി​​​ഞ്ഞ നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.


സി​​​സ്റ്റ​​​ർ ബ്രി​​​ജി​​​റ്റ് വ​​​ട​​​ക്കേ​​​പു​​​ര​​​യ്ക്ക​​​ൽ എം​​​പി​​​വി ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ല​​​റാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ ആ​​​ദ്യ​​​ത്തെ മ​​​ല​​​യാ​​​ളി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി​​​രു​​​ന്നു സി​​​സ്റ്റ​​​ർ ബ്രി​​​ജി​​​റ്റ്. നി​​​ല​​​വി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ഫ​​​റോ​​​ക്ക് കോ​​​ള​​​ജി​​​ന​​​ടു​​​ത്ത വെ​​​നെ​​​റി​​​നി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.