തൃ​​​ശൂ​​​ർ: മ​​​ല​​​യാ​​​ളി​​​യും ആ​​​ഗ്ര അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​റാ​​​ഫി മ​​​ഞ്ഞ​​​ളി​​​യെ ലെ​​​യോ പ​​​തിനാ​ലാ​മ​ൻ മാ​ർ​പാ​പ്പ വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സം​വാ​ദ​ത്തി​നു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ അം​ഗ​മാ​യി നി​യ​മി​ച്ചു. അ​​​ഞ്ചു ​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം.

തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വെ​​​ണ്ടോ​​​ർ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ മ​​​ഞ്ഞ​​​ളി എം.​​​വി. ചാ​​​ക്കോ​​​യു​​​ടെ​​​യും ക​​​ത്രീ​​​ന​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് ഡോ. ​​​റാ​​​ഫി മ​​​ഞ്ഞ​​​ളി.1983 മേ​​​യ് 11നു ​​​തൃ​​​ശൂ​​​ർ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.


2007 ഫെ​​​ബ്രു​​​വ​​​രി 24നു ​​​ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ വാ​​​രാ​​​ണ​​​സി ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ച്ചു. 2013 ഒ​​​ക്ടോ​​​ബ​​​ർ 17നു ​​​ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഇ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ല​​​ഹാ​​​ബാ​​​ദ് ബി​​​ഷ​​​പ്പാ​​​യും 2020 ന​​​വം​​​ബ​​​ർ 12 ന് ​​​ആ​​​ഗ്ര ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യും നി​​​യ​​​മി​​​ച്ചു.