അയൂബിനെക്കുറിച്ച് വിവരം നല്കിയാൽ മൂന്നു ലക്ഷം പാരിതോഷികം
Saturday, June 3, 2023 1:52 AM IST
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
എടവനക്കാട് തൈപ്പറമ്പില്‍ ടി.എ. അയൂബിനെക്കുറിച്ച് വിവരം നല്കുന്നവര്ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. 2022 സെപ്റ്റംബര്‍ 19നാണ് ഇയാളുടെ പേരില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.