അന്തർ സർവകലാശാല ചാവറ പ്രസംഗമത്സരം 25ന്
Tuesday, October 14, 2025 1:20 AM IST
കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ മഹത്തായ ആദര്‍ശങ്ങളും സമഗ്ര വീക്ഷണവും വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക, പ്രഗത്ഭരായ പ്രാസംഗികരെ കണ്ടെത്തുക, നേതൃത്വവാസന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 35 -ാമത് അന്തര്‍ സര്‍വകലാശാല ചാവറ പ്രസംഗമത്സരം 25ന് രാവിലെ 10 മുതല്‍ കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.
അഞ്ചു മിനിറ്റ് സമയമുള്ള പ്രസംഗത്തിന്റെ വിഷയം കേരള നവോത്ഥാന ചരിത്രം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിലൂടെ എന്നതാണ്. ഒരു കോളജില്‍ നിന്നും രണ്ടു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
തിരുവനന്തപുരം, എറണാകുളം, മലബാര്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് മത്സരം. ഒന്നാം സമ്മാനം 20,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ്.
മികച്ച ആറു പേര്‍ക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും യാത്രാചെലവിനായി 250 രൂപയും നല്‍കും.
കേരളത്തിലെ അംഗീകൃത സര്‍വകലാശാലകളുടെ കീഴിലുള്ള എല്ലാ കോളജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രിന്‍സിപ്പലിന്റെയോ വകുപ്പ് മേധാവിയുടെയോ സാക്ഷ്യപത്രം കൊണ്ടുവരണം.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 20ന് മുമ്പായി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും (സൗജന്യം) വാട്സാപ്പ്: 94000 68686, 94000 68680 ,94951 42011 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ് അറിയിച്ചു.