തീരുമാനത്തില്‍നിന്നു പിന്മാറണമെന്ന്
Tuesday, October 14, 2025 1:20 AM IST
പെരുമ്പാവൂര്‍: ഇന്‍ഷ്വറന്‍സ് ഏജന്റുമാരുടെ കമ്മീഷനില്‍നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തീരുമാനത്തില്‍നിന്ന് ഇന്‍ഷ്വറന്‍സ് കമ്പനികൾ പിന്മാറണമെന്ന് ഓള് കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷ്വറന്‍സ് ഏജന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കമ്പനികള്‍ വേതനം വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിൽ ജിഎസ്ടി കൂടി ഏജന്റുമാരുടെ തുച്ഛമായ വേതനത്തില്‍നിന്നു പിടിക്കുമ്പോള്‍ ലക്ഷക്കണക്കിന് ഏജന്റുമാരുടെ ജീവിതം പ്രതിസന്ധിയിലാകും. തീരുമാനം കമ്പനികള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് റോയ് ജോണ്‍, ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇഗ്നേഷ്യസ് എന്നിവര്‍ അറിയിച്ചു.