വിദേശ യാത്രയ്ക്ക് അനുമതി
Tuesday, October 14, 2025 3:06 AM IST
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ യാത്രയ്ക്ക് അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്നു വൈകുന്നേരം മുഖ്യമന്ത്രി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനായി യാത്ര തിരിക്കും.
വിവിധ രാജ്യങ്ങളിൽ വിവിധ ഘട്ടങ്ങളിലായാണ് യാത്ര. 16ന് ബഹറിനിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. തുടർന്ന് മറ്റു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കും.