വയലാർ ബാലഭാസ്കർ പ്രതിഭാ പുരസ്കാരം ഹരിശങ്കറിന്
Tuesday, October 14, 2025 1:20 AM IST
തിരുവനന്തപുരം: വയലാർ രാമവർമയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ സാംസ്കാരിക വേദി, പ്രതിഭകൾക്കായി ഏർപ്പെടുത്തുന്ന വയലാർ ബാലഭാസ്കർ പ്രതിഭാ പുരസ്കാരം പിന്നണി ഗായകൻ ഹരിശങ്കറിന്.
11,111/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 18ന് പുത്തരിക്കണ്ടം വയലാർ നഗറിൽ നടക്കുന്ന വയലാർ സാംസ്കാരിക ഉത്സവത്തിന്റെ ഉദ്ഘാടനദിവസം സമ്മാനിക്കും.