സ്വര്‍ണപ്പാളി: വിശദീകരണം തേടി
Tuesday, October 14, 2025 1:20 AM IST
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
കേന്ദ്ര ഏജന്‍സിയായ സിബിഐയുടെ അന്വേഷണമാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി വിഎച്ച്പി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സിബിഐക്കടക്കം നോട്ടീസ് അയച്ചത്.