നോട്ടിംഗ്ഹാം മൂന്നില്‍
Wednesday, April 23, 2025 12:59 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ് മൂന്നാം സ്ഥാനത്ത്. എവേ പോരാട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനെ ഒന്നിന് എതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയാണ് നോട്ടിംഗ്ഹാം ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
എലിയറ്റ് ആന്ഡേഴ്സണ് (5’), ക്രിസ് വുഡ് (16’) എന്നിവരായിരുന്നു നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ഗോള്‍ നേട്ടക്കാര്‍.
33 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 79 പോയിന്റുമായി ലിവര്‍പൂള്‍ കിരീടത്തിലേക്ക് അടുക്കുന്നു.ആഴ്സണല്‍ (66) രണ്ടാമതും നോട്ടിംഗ്ഹാം (60) മൂന്നാമതുമുണ്ട്. ന്യൂകാസില്‍ യുണൈറ്റഡ് (59), മാഞ്ചസ്റ്റര്‍ സിറ്റി (58) ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.