ഗുജറാത്ത് ടൈറ്റന്‍സിന് ആറാം ജയം
Tuesday, April 22, 2025 2:23 AM IST
കോല്‍ക്കത്ത: സ്വന്തം തട്ടകത്തില്‍ അടിപതറി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 198 റണ്‍സ് ലക്ഷ്യത്തിന് 39 റണ്‍സ് പിറകില്‍ കോല്‍ക്കത്ത ഇന്നിംഗ്സ് അവസാനിച്ചു. സ്കോര്‍: ഗുജറാത്ത്: 20 ഓവറില്‍ 198/3. കോല്‍ക്കത്ത: 20 ഓവറില്‍ 159/8.
മികച്ച തുടക്കം:
സായ് സുദർശൻ (36 പന്തിൽ 52 റണ്‍സ്), ശുഭ്മാന്‍ ഗിൽ (55 പന്തിൽ 90 റണ്‍സ്) ഓപ്പണിംഗ് സഖ്യം ഗുജറാത്തിനായി സെഞ്ചുറി കൂട്ടുകെട്ടോടെ മികച്ച തുടക്കം നൽകി. 12.2 ഓവറിൽ സ്കോർ 114 എത്തിച്ചശേഷമാണ് കൂട്ടുകെട്ട് പിരിയുന്നത്.
സായ് സുദർശന്റെ വിക്കറ്റ് വീഴ്ത്തി ആന്ദ്രെ റസൽ കോൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാമനായി എത്തിയ ബട്ലറും (43*) കത്തിക്കയറിയതോടെ സ്കോർ കുതിച്ചു. ഷാരൂക് ഖാൻ അഞ്ച് പന്തിൽ 11 റണ്‍സുമായി അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ഗുജറാത്ത് സ്കോർ 198ൽ എത്തി.
പൊരുതാനായില്ല:
സ്കോർ ബോർഡിൽ രണ്ട് റണ്‍സ് ചേർത്തപ്പോൾ കോൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സുനിൽ നരേയ്നൊപ്പം (17) അജിങ്ക്യ രഹാന (50) രക്ഷാപ്രവർത്തനമേറ്റെടുത്തു. ടീം സ്കോർ 43ൽ നരേയ്നെ റഷീദ് ഖാൻ വീഴ്ത്തിയതോടെ വീണ്ടും കോൽക്കത്ത സമ്മർദത്തിലായി.