ഐഎസ്എൽ: ബംഗളൂരുവിന് ജയം
Saturday, February 22, 2025 12:15 AM IST
ഷില്ലോങ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരുവിന് ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റൈഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബംഗളൂരു പരാജയപ്പെടുത്തിയത്.
ബംഗളൂരുവിനായി റയാൻ വില്ല്യംസണ് മൂന്നാം മിനിറ്റിലും ആൽബർട്ടോ നൊജൂറോ 81ാം മിനിറ്റിലും ഗോൾ നേടി.