22,000 വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ടാറ്റ
Monday, January 6, 2025 4:35 AM IST
കൊച്ചി: ഒന്നരവര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 22,000 വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ടാറ്റ ഇവി പദ്ധതി തയാറാക്കി. ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാന്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അവയുടെ അടിസ്ഥാന സൗകര്യങ്ങളും അധികമായി സ്ഥാപിക്കാനും മികച്ച രീതിയില്‍ മാനേജ് ചെയ്യാനുമാണ് തീരുമാനം.
ഇതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങളുടെ സ്ഥിരം ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ടാറ്റ പവറുമായി ചേര്‍ന്ന് ടാറ്റ ഇ.വി റൂഫ്ടോപ്പ് സോളാര്‍ സംവിധാനം ഉപയോഗിക്കുന്ന ഒരു സംയോജിത സാമ്പത്തിക പാക്കേജ് അവതരിപ്പിച്ചിരുന്നു.
ഈ പദ്ധതി വഴി 20 ശതമാനം ഉപയോക്താക്കള്‍ മേല്‍ക്കൂര സോളാര്‍ സ്ഥാപിക്കുകയും അവയില്‍ 93 ശതമാനം വൈദ്യുതവാഹനങ്ങളും വീട്ടില്‍ നിന്ന് തന്നെയാണ് ചാര്‍ജ് ചെയ്യുകയും ചെയ്യുന്നതെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.