ന്യൂ​​ഡ​​ൽ​​ഹി: ഗ്രാ​​മീ​​ണ ഇ​​ന്ത്യ​​യി​​ൽ ദാ​​രി​​ദ്ര്യം കു​​റ​​യു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഗ്രാ​​മീ​​ണ ഇ​​ന്ത്യ​​യി​​ലെ ദാ​​രിദ്ര്യ അ​​നു​​പാ​​തം ആ​​ദ്യ​​മാ​​യി അ​​ഞ്ചു​​ ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ എ​​ത്തി​​യ​​താ​​യി എ​​സ്ബി​​ഐ റി​​സ​​ർ​​ച്ച് റി​​പ്പോ​​ർ​​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

2023-24 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ ന​​ഗ​​ര ദാ​​രിദ്ര്യ​​ത്തേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ൽ ഗ്രാ​​മീ​​ണ ഇ​​ന്ത്യ​​യി​​ലെ ദാ​​രി​​ദ്ര്യം കു​​റ​​ഞ്ഞ​​താ​​യി റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു. 2024ൽ ​​രാ​​ജ്യ​​ത്തെ ദാ​​രി​​ദ്ര്യനി​​ര​​ക്ക് 5 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​യി കു​​റ​​ഞ്ഞ​​തോ​​ടെ ക​​ടു​​ത്ത ദാ​​രി​​ദ്ര്യനി​​ര​​ക്ക് ഏ​​താ​​ണ് കു​​റ​​ഞ്ഞ​​താ​​യും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഗ്രാ​​മീ​​ണ ദാ​​രി​​ദ്ര്യം 4.86 ശ​​ത​​മാ​​ന​​മാ​​യാ​​ണ് താ​​ഴ്ന്ന​​ത്. മു​​ൻ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​ത് 7.2 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. 2011-12ലെ 25.7 ​​ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്നാ​​ണ് ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ ഇ​​ത്ര​​യും വ​​ലി​​യ പു​​രോ​​ഗ​​തി ഉ​​ണ്ടാ​​യ​​തെ​​ന്നും റി​​പ്പോ​​ർ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.

ഗ്രാ​​മീ​​ണ ദാ​​രി​​ദ്ര്യത്തി​​ന്‍റെ കു​​റ​​വ്, ജ​​ന​​സം​​ഖ്യ​​ത്തി​​ൽ അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യു​​ള്ള ആ​​ളു​​ക​​ൾ​​ക്കി​​ട​​യി​​ൽ വ​​ർ​​ധി​​ച്ച ഉ​​പ​​ഭോ​​ഗ വ​​ള​​ർ​​ച്ച​​യ്ക്ക് കാ​​ര​​ണ​​മാ​​യി. ഇ​​ത് ദാ​​രി​​ദ്ര്യരേ​​ഖ​​യി​​ൽ മാ​​റ്റം വ​​രു​​ത്തി.
വ​​ർ​​ധി​​ച്ച ഗ്രാ​​മീ​​ണ ചെ​​ല​​വു​​ക​​ളും സ​​ർ​​ക്കാ​​ർ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളും മൂ​​ലം ഗ്രാ​​മീ​​ണ ദാ​​രി​​ദ്ര്യം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ വ​​രു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ്.

വി​​വി​​ധ കേ​​ന്ദ്ര പ​​ദ്ധ​​തി​​ക​​ളു​​ടെ ആ​​നു​​കൂ​​ല്യം ജ​​ന​​ങ്ങ​​ൾ​​ക്ക് നേ​​രി​​ട്ട് കൈ​​മാ​​റു​​ന്ന​​ത് വ​​ർ​​ധി​​ച്ച​​തോ​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ ന​​ഗ​​ര- ഗ്രാ​​മീ​​ണ വി​​ട​​വ് കു​​റ​​ഞ്ഞ​​താ​​ണ് ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യു​​ടെ പു​​രോ​​ഗ​​തി​​ക്ക് കാ​​ര​​ണ​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട് വി​​ല​​യി​​രു​​ത്തു​​ന്നു. ഇ​​തി​​ന്‍റെ ഫ​​ല​​മാ​​യി ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​യി​​ൽ ചെ​​ല​​വ​​ഴി​​ക്ക​​ൽ വ​​ർ​​ധി​​ച്ചു. ഇ​​ത് ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യു​​ടെ ഉ​​ണ​​ർ​​വി​​ന് ക​​രു​​ത്തു​​പ​​ക​​ർ​​ന്ന​​താ​​യും റി​​പ്പോ​​ർ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.


2024 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ദാ​​രി​​ദ്ര്യം 4.09 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. മു​​ൻ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​ത് 4.6 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. 2012ൽ ഇത് 13.7 ശതമാനമായിരുന്നു.

മൊ​​ത്ത​​ത്തി​​ൽ, ഇ​​ന്ത്യ​​യു​​ടെ ദാ​​രി​​ദ്ര്യ നി​​ര​​ക്ക് ഇ​​പ്പോ​​ൾ 4-4.5 ശ​​ത​​മാ​​ന​​മാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്നു.
2023-24ൽ ​​ഗ്രാ​​മീ​​ണ-​​ന​​ഗ​​ര ഉ​​പ​​ഭോ​​ഗ അ​​ന്ത​​രം 69.7 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. മു​​ൻ വ​​ർ​​ഷം 71.2 ശ​​ത​​മാ​​ന​​വും ഒ​​രു ദ​​ശ​​കം മു​​ന്പ് ഇ​​ത് 83.9 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

2021 ലെ ​​സെ​​ൻ​​സ​​സ് പൂ​​ർ​​ത്തി​​യാ​​കു​​ക​​യും പു​​തി​​യ ഗ്രാ​​മീ​​ണ ന​​ഗ​​ര ജ​​ന​​സം​​ഖ്യ ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ക​​യും ചെ​​യ്തു​​ക​​ഴി​​ഞ്ഞാ​​ൽ ഈ ​​സം​​ഖ്യ​​ക​​ളി​​ൽ നേ​​രി​​യ മാ​​റ്റ​​മു​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. ന​​ഗ​​ര ദാ​​രി​​ദ്ര്യം ഇ​​നി​​യും കു​​റ​​യു​​മെ​​ന്നാണ് സൂചന.

മൊ​​ത്ത​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​യി​​ലെ ദാ​​രിദ്ര്യ​​നി​​ര​​ക്ക് ഇ​​പ്പോ​​ൾ നാ​​ലു മു​​ത​​ൽ-4.5 ശ​​ത​​മാ​​നം പ​​രി​​ധി​​യി​​ലാ​​യി​​രി​​ക്കാം. ക​​ടു​​ത്ത ദാ​​രി​​ദ്ര്യം ഏ​​താ​​ണ്ട് ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലാ​​കു​​മെ​​ന്നും എ​​സ്ബി​​ഐ​​യു​​ടെ റി​​സ​​ർ​​ച്ച് റി​​പ്പോ​​ർ​​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ വി​​ക​​സ​​നം കൂ​​ടു​​ത​​ൽ ന​​ഗ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ലേ​​ക്ക് ന​​യി​​ക്കു​​ന്നു​​ണ്ട്. ഇ​​ത് ഗ്രാ​​മ-​​ന​​ഗ​​ര പ്ര​​ദേ​​ശ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള അ​​ന്ത​​രം കു​​റ​​യ്ക്കു​​ന്ന​​തി​​നും ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​യി​​ലെ വ​​രു​​മാ​​ന അ​​സ​​മ​​ത്വം കു​​റ​​യ്ക്കു​​ന്ന​​തി​​നും കാ​​ര​​ണ​​മാ​​യെ​​ന്നും റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു.