ലോഗോ പ്രകാശനം ചെയ്തു
Tuesday, November 12, 2024 1:50 AM IST
കൊച്ചി: കേരളാ ഗാര്‍മെന്റ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (കെജിഡിഎ) നടത്തുന്ന ആറാമത്തെ ട്രേഡ് ഫെയര്‍ ഫാഷന്‍ ഫോര്‍വേര്‍ഡിന്റെ ലോഗോ പ്രകാശനം ചെയ്തു.
കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും കേരളാ ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമന് പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കെജിഡിഎ പ്രസിഡന്റ് ഡി. ആനന്ദ് കുമാര്‍ പൈ, സെക്രട്ടറി ജിനോയ് വര്‍ഗീസ്, പേട്രണ്‍ വി.എം.എച്ച്. അഹമ്മദുള്ള, കണ്‍വീനര്‍ ബാബു, സനോജ്കുമാര്‍ എന്നിവര്‍ സന്നിഹിതരായി.