ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: വി​​​ദേ​​​ശ​​​സ​​​ഹാ​​​യ​​​ങ്ങ​​​ൾ മ​​​ര​​​വി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം പാ​​​ക്കി​​​സ്ഥാ​​​നെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​വെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. സാ​​​ന്പ​​​ത്തി​​​കം, ഊ​​​ർ​​​ജം, ആ​​​രോ​​​ഗ്യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഒ​​​ട്ടേ​​​റെ പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ല​​​ച്ചു​​​വെ​​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.

ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സാ​​​ന്പ​​​ത്തി​​​ക​​സ​​​ഹാ​​​യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ഞ്ചു പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു. സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ നാ​​​ലു പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. കൃ​​​ഷി, ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ, കാ​​​ലാ​​​വ​​​സ്ഥ, വി​​​ദ്യാ​​​ഭ്യാ​​​സം, ജ​​​നാ​​​ധി​​​പ​​​ത്യം, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശം തു​​ട​​ങ്ങി​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.


യു​എ​സ് ന​ല്കു​ന്ന വി​ദേ​ശ സാ​ന്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ൾ 90 ദി​വ​സ​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കാ​നാ​ണു ട്രം​പ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ട്രം​പി​ന്‍റെ വി​ദേ​ശ​ന​യ​വു​മാ​യി ഒ​ത്തു​പോ​കു​ന്ന സ​ഹാ​യ​പ​ദ്ധ​തി​ക​ൾ മാ​ത്ര​മേ പു​ന​രാ​രം​ഭി​ക്കൂ. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ പോ​രാ​ടു​ന്ന യു​ക്രെ​യ്ൻ അ​ട​ക്കം ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം നേ​രി​ടു​ന്നു​ണ്ട്.

പ​ല​ പ​ദ്ധ​തി​ക​ളും പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്ന ഭീ​തി പാ​ക് അ​ധി​കൃ​ത​ർ​ക്കു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.