വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് സ്വ​​​യം​​​വി​​​ര​​​മി​​​ക്ക​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചെ​​​ല​​​വു​​ചു​​​രു​​​ക്ക​​​ൽ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണി​​​ത്.

ഡെ​​​ഫേ​​​ഡ് റെ​​​സി​​​ഗ്നേ​​​ഷ​​​ൻ എ​​​ന്നു പേ​​​രു​​​ള്ള പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം, ഫെ​​​ഡ​​​റ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന് ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​ന​​​കം അ​​​റി​​​യി​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യം നി​​​ർ​​​ദേ​​​ശി​​​ച്ച് മ​​​നു​​​ഷ്യ​​​വി​​​ഭ​​​വ​​​ശേ​​​ഷി വ​​​കു​​​പ്പാ​​​യ യു​​​എ​​​സ് ഓ​​​ഫീ​​​സ് ഓ​​​ഫ് പേ​​​ഴ്സ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഇ-​​​മെ​​​യി​​​ൽ അ​​​യ​​​ച്ചു.

വി​​​ര​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ട്ടു മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്കു​​​മെ​​​ന്നാ​​​ണു വാ​​​ഗ്ദാ​​​നം. സെ​​​പ്റ്റം​​​ബ​​​റി​​ലാ​​ണു വി​​​ര​​​മി​​​ക്കേ​​​ണ്ട​​​ത്.

യു​​​എ​​​സ് ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​വീ​​​സി​​​ൽ 20 ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ട്. ര​​​ണ്ടു ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും (10 ശ​​​ത​​​മാ​​​നം) വിരമി​​​ക്കു​​​മെ​​​ന്നാ​​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. 10,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക ലാ​​​ഭ​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കു​​​ക.

സൈ​​​ന്യം, ദേ​​​ശീ​​​യ സു​​​ര​​​ക്ഷ, കു​​​ടി​​​യേ​​​റ്റം, ത​​​പാ​​​ൽ തു​​​ട​​​ങ്ങി ഏതാ​​​നും വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​യി മ​​​റ്റു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വീ​​​ട്ടി​​​ലി​​​രു​​​ന്നു ജോ​​​ലി​​​യെ​​​ടു​​​ക്ക​​​ൽ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൊ​​​ന്ന്. ഫെ​​​ഡ​​​റ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സ​​​മെ​​​ങ്കി​​​ലും ഓ​​​ഫീ​​​സി​​​ലു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.


സന്നദ്ധ സംഘടനകൾക്കു ധനസഹായം നിർത്താനുള്ള ഉത്തരവ് കോടതി മരവിപ്പിച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കു​ള്ള ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് കോ​ട​തി മ​ര​വി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ മി​നി​ട്ടു​ക​ൾ ശേ​ഷി​ക്കേ​യാ​ണ് ഡി​സ്ട്രി​ക്റ്റ് ഓ​ഫ് കൊ​ളം​ബി​യ ഫെ​ഡ​റ​ൽ കോ​ട​തി ജ​ഡ്ജി ലോ​റ​ൻ അ​ലി​ഖാ​ന്‍റെ ന​ട​പ​ടി ഉ​ണ്ടാ​യ​ത്.

ട്രം​പി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​രോ​പി​ച്ച് നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ നോ​ൺ പ്രോ​ഫി​റ്റ് എ​ന്ന സം​ഘ​ട​ന​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഫ​ണ്ടു​ക​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്യു​ന്ന കാ​ല​യ​ള​വി​ലേ​ക്ക് നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ അ​ജ​ണ്ട​യു​മാ​യി ഒ​ത്തു​പോ​കു​ന്നു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ ധ​ന​സ​ഹാ​യം പു​ന​സ്ഥാ​പി​ക്കൂ.

കാ​ൻ​സ​ർ ഗ​വേ​ഷ​ണം മു​ത​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​രെ ബാ​ധി​ക്കു​ന്ന​താ​ണ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വെ​ന്ന് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച വ​രെ നീ​ട്ടി​വ​യ്ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ വി​ശ​ദ​മാ​യ വാ​ദം ന​ട​ക്കും.