പ​ന​ച്ചി​ക്കാ​ട്ട് ക്ഷേ​മ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്ന് സി​പി​എം പു​റ​ത്താ​യി
Friday, September 27, 2024 7:36 AM IST
പ​ന​ച്ചി​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​രം​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് അം​ഗം എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ച​തോ​ടെ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യി​ൽ സി​പി​എ​മ്മി​ന് പ്രാ​തി​നി​ധ്യ​മി​ല്ലാ​താ​യി.

20-ാം വാ​ർ​ഡ് മെ​മ്പ​ർ ഷീ​ബാ ലാ​ല​ച്ച​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ്ഥി​രം സ​മി​തി​യി​ലും ഒ​ഴി​വു വ​ന്ന​ത്.

ജൂ​ലൈ 30ന് ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ ​വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് അം​ഗം മ​ഞ്ജു രാ​ജേ​ഷ് ആ​ണ് വി​ജ​യി​ച്ച​ത്.


തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യി​ൽ വ​ന്ന ഒ​ഴി​വ് നി​ക​ത്തു​ന്ന​തി​ന് ഇ​ന്ന​ലെ വ​ര​ണാ​ധി​കാ​രി​യാ​യ ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​നു കു​ഞ്ചെ​റി​യ 23 പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

സി​പി​എം, ബി​ജെ​പി അം​ഗ​ങ്ങ​ൾ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ് അം​ഗം എ​തി​രി​ല്ലാ​തെ ജ​യി​ച്ച​ത്.