കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​ൾ​​​ട്ടി​​​പ്ലെ​​​ക്സ് പി​​​സി​​​ആ​​​ർ ബ​​​യോ​​​ഫ​​​യ​​​ർ മെ​​​ഷീ​​​ൻ
Friday, September 27, 2024 7:24 AM IST
ഏ​​​റ്റു​​​മാ​​​നൂ​​​ർ: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ആ​​​ധു​​​നി​​​ക പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​ന​​​മാ​​​യ മ​​​ൾ​​​ട്ടി​​​പ്ലെ​​​ക്സ് പി​​​സി​​​ആ​​​ർ ബ​​​യോ​​​ഫ​​​യ​​​ർ മെ​​​ഷീ​​​ൻ. പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (കു​​​റ്റു​​​കാ​​​ര​​​ൻ ഗ്രൂ​​​പ്പ്) സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ടി​​​ൽ നി​​​ന്നും 25 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് മെ​​​ഷീ​​​ൻ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്. മെ​​​ഷീ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ ന​​​ട​​​ക്കും.

ബാ​​​ക്ടീ​​​രി​​​യ, വൈ​​​റ​​​സു​​​ക​​​ൾ, പ​​​രാ​​​ന്ന ഭോ​​​ജി​​​ക​​​ൾ, യീ​​​സ്റ്റ്, ആ​​​ന്‍റി​​​മൈ​​​ക്രോ​​​ബ​​​യ​​​ൽ റെ​​​സി​​​സ്റ്റ​​​ന്‍റ് ജീ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ഈ ​​​മെ​​​ഷീ​​​നി​​​ൽ ഒ​​​രേ സ​​​മ​​​യം ന​​​ട​​​ത്താ​​​നാ​​​കും. ഏ​​​ക​​​ദേ​​​ശം ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും. രോ​​​ഗ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ കൃ​​​ത്യ​​​ത​​​യും പെ​​​ട്ടെ​​​ന്നു​​​ള്ള രോ​​​ഗ​​​നി​​​ർ​​​ണ​​​യ​​​വും വ​​​ഴി ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കാ​​​നുംസാ​​​ധി​​​ക്കും.

ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്, ആ​​​ന്‍റി​​​വൈ​​​റ​​​ൽ തെ​​​റാ​​​പ്പി എ​​​ന്നി​​​വ​​​യു​​​ടെ ആ​​​ശു​​​പ​​​ത്രി ചി​​​കി​​​ത്സ​​​യു​​​ടെ ദൈ​​​ർ​​​ഘ്യം ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ കു​​​റ​​​യ്ക്കാ​​​നാ​​​കും. സാ​​​ധാ​​​ര​​​ണ രീ​​​തി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള രോ​​​ഗ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ പ്ര​​​യാ​​​സ​​​ക​​​ര​​​മാ​​​യ മെ​​​നി​​​ഞ്ചൈ​​​റ്റി​​​സ്, എ​​​ൻ​​​സെ​​​ഫ​​​ലി​​​റ്റി​​​സ് എ​​​ന്നി​​​വ​​​യു​​​ടെ ബാ​​​ക്ടീ​​​രി​​​യ​​​യും വൈ​​​റ​​​ൽ കാ​​​ര​​​ണ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ വേ​​​ർ​​​തി​​​രി​​​ച്ച് അ​​​റി​​​യ​​​ലി​​​നും ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.


നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വാ​​​ലീ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ മെ​​​ഷീ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​കെ. അ​​​ജി​​​ത്കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​ടി.​​​കെ. ജ​​​യ​​​കു​​​മാ​​​ർ, കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​കെ.​​​പി. ജ​​​യ​​​പ്ര​​​കാ​​​ശ്,

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. ബി​​​ന്ദു, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്യ രാ​​​ജ​​​ൻ, അ​​​തി​​​ര​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് അ​​​മ്പ​​​ല​​​ക്കു​​​ളം, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ ഡോ. ​​​റോ​​​സ​​​മ്മ സോ​​​ണി, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ അ​​​ന്ന​​​മ്മ മാ​​​ണി, പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ ജ​​​യിം​​​സ് ജോ​​​സ​​​ഫ്,

കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി പീ​​​ഡി​​​യാ​​​ട്രി​​​ക് മെ​​​ഡി​​​സി​​​ൻ എ​​​ച്ച്ഒ​​​ഡി ഡോ. ​​​ഡാ​​​ർ​​​ലി സാ​​​റാ​​​മ്മ മാ​​​മ്മ​​​ൻ, കു​​​റ്റു​​​ക്കാ​​​ര​​​ൻ ഗ്രൂ​​​പ്പ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ സു​​​ഭാ​​​ഷ് കെ. ​​​ഔ​​​സേ​​​പ്പ്, സോ​​​മി കെ. ​​​ചെ​​​റു​​​വ​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.