മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ ഇ​കെ​വൈ​സി മ​സ്റ്റ​റിം​ഗ് ഒ​ക്‌ടോ​ബ​ര്‍ ഒ​ന്നു​വ​രെ; ഞാ​യ​റാ​ഴ്ച​യും സൗ​ക​ര്യം
Saturday, September 28, 2024 5:28 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മു​​ന്‍​ഗ​​ണ​​നാ വി​​ഭാ​​ഗം റേ​​ഷ​​ന്‍ കാ​​ര്‍​ഡു​​ക​​ളി​​ല്‍ (മ​​ഞ്ഞ, പി​​ങ്ക്) പേ​​ര് ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ള്ള മു​​ഴു​​വ​​ന്‍ അം​​ഗ​​ങ്ങ​​ളു​​ടെ​​യും ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് ഒ​​ക്‌​ടോ​​ബ​​ര്‍ ഒ​​ന്നു​​വ​​രെ ന​​ട​​ത്താം. മ​​ഞ്ഞ, പി​​ങ്ക് കാ​​ര്‍​ഡി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന എ​​ല്ലാ അം​​ഗ​​ങ്ങ​​ളും റേ​​ഷ​​ന്‍ കാ​​ര്‍​ഡ്, ആ​​ധാ​​ര്‍ കാ​​ര്‍​ഡ് എ​​ന്നി​​വ​​യു​​മാ​​യി റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലെ​​ത്തി ഇ-​പോ​​സ് യ​​ന്ത്രം മു​​ഖേ​​ന മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്ത​​ണ​​ണ​​മെ​​ന്നു ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ സ്മി​​ത ജോ​​ര്‍​ജ് അ​​റി​​യി​​ച്ചു.

29നും ​​മ​​സ്റ്റ​​റി​​ങ്ങി​​ന് സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് അ​​ഞ്ചു​​മു​​ത​​ല്‍ നാ​​ളി​​തു​​വ​​രെ റേ​​ഷ​​ന്‍ ക​​ട​​യി​​ല്‍ ബ​​യോ​​മെ​​ട്രി​​ക്ക് സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ച് റേ​​ഷ​​ന്‍ വാ​​ങ്ങി​​യ വ്യ​​ക്തി​​ക​​ളും ഫെ​​ബ്രു​​വ​​രി-​​മാ​​ര്‍​ച്ച് മാ​​സ​​ങ്ങ​​ളി​​ല്‍ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ഇ-​പോ​​സ് വ​​ഴി ഇ​​കെ​​വൈ​​സി അ​​പ്ഡേ​​ഷ​​ന്‍ ചെ​​യ്ത​​വ​​രും റേ​​ഷ​​ന്‍ ക​​ട​​യി​​ലെ​​ത്തി വീ​​ണ്ടും ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് ചെ​​യ്യേ​​ണ്ട​​തി​​ല്ല. മ​​റ്റ് അം​​ഗ​​ങ്ങ​​ള്‍ റേ​​ഷ​​ന്‍ ക​​ട​​യി​​ലെ​​ത്തി മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്ത​​ണം.

25 മു​​ത​​ല്‍ ഒ​​ക്‌​ടോ​​ബ​​ര്‍ ഒ​​ന്നു വ​​രെ ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗി​​നു വേ​​ണ്ടി ജി​​ല്ല​​യി​​ലെ എ​​ല്ലാ റേ​​ഷ​​ന്‍​ക​​ട​​ക​​ളു​​ടെ​​യും സ​​മ​​യ​​ക്ര​​മം പു​​നഃ​ക്ര​​മീ​​ക​​രി​​ച്ചു. രാ​​വി​​ലെ എ​​ട്ടു മു​​ത​​ല്‍ ഉ​​ച്ച​​യ്ക്ക് 12 വ​​രെ റേ​​ഷ​​ന്‍ വി​​ത​​ര​​ണ​​വും ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗും. ഉ​​ച്ച​​യ്ക്ക് 12 മു​​ത​​ല്‍ ഒ​​ന്നു വ​​രെ ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് മാ​​ത്രം. വൈ​​കു​​ന്നേ​​രം മൂ​​ന്നു മു​​ത​​ല്‍ നാ​​ലു വ​​രെ ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് മാ​​ത്രം. വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ല്‍ ഏ​​ഴു വ​​രെ റേ​​ഷ​​ന്‍ വി​​ത​​ര​​ണ​​വും ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗും.


29നു ​രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ ഒ​​ന്നു വ​​രെ​​യും വൈ​​കു​​ന്നേ​​രം മൂ​​ന്നു മു​​ത​​ല്‍ ആ​​റു വ​​രെ​​യും റേ​​ഷ​​ന്‍​ക​​ട​​ക​​ള്‍ വ​​ഴി ഇ ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്തും. മു​​ന്‍​ഗ​​ണ​​നാ​​വി​​ഭാ​​ഗം റേ​​ഷ​​ന്‍ കാ​​ര്‍​ഡ് അം​​ഗ​​ങ്ങ​​ള്‍ ഈ ​​സേ​​വ​​നം പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു. ഇ-​പോ​​സ് യ​​ന്ത്ര​​ത്തി​​ല്‍ വി​​ര​​ലു​​പ​​യോ​​ഗി​​ച്ച് ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്താ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​വ​​ര്‍​ക്കു മ​​റ്റൊ​​ര​​വ​​സ​​രം ന​​ല്‍​കു​​ന്ന​​താ​​യി​​രി​​ക്കും. 10 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ ആ​​ധാ​​ര്‍ അ​​പ്ഡേ​​ഷ​​നു​​ശേ​​ഷം ഇ​​കെ​​വൈ​​സി മ​​സ്റ്റ​​റിം​​ഗ് ചെ​​യ്യ​​ണം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക് ജി​​ല്ല സ​​പ്ലൈ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക: 0481 -2560371.