പ്ര​തി​യു​ടെ ഭാ​ര്യ​യെ ഭ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, September 27, 2024 7:24 AM IST
ഏ​റ്റു​മാ​നൂ​ര്‍: മോ​ഷ​ണ​ക്കേ​സ് ഒ​ഴി​വാ​ക്കു​ന്ന​തി​നും ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നു​മാ​യി പ്ര​തി​യു​ടെ ഭാ​ര്യ​യെ ഭ​യ​പ്പെ​ടു​ത്തി 1,79,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ര്‍ മാ​ട​പ്പാ​ട് ക​ണ്ണം​പു​ര​യ്ക്ക​ല്‍ സ​ന്തോ​ഷി​നെ (52)യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​മാ​സം ഏ​റ്റു​മാ​നൂ​രി​ല്‍ വ​ര്‍ക് ഷോ​പ്പ്, വീ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു ബാ​റ്റ​റി​യും സ്‌​കൂ​ട്ട​റും മോ​ഷ്ടി​ച്ച കേ​സി​ല്‍ അ​യ​ര്‍ക്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ​യും മോ​ഷ​ണ​വ​സ്തു​ക്ക​ള്‍ ഏ​റ്റെ​ടു​ത്ത ആ​ക്രി​ക്ക​ട​ക്കാ​ര​നാ​യ അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​യെ​യും ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു റി​മാ​ന്‍ഡ് ചെ​യ്തി​രു​ന്നു.

ആ​ക്രി ക​ട​ക്കാ​ര​ന്‍റെ വീ​ട്ടി​ല്‍ സ​ന്തോ​ഷ് എ​ത്തു​ക​യും ഇ​യാ​ളെ ജ​യി​ലി​ല്‍നി​ന്നും ഇ​റ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ഏ​റ്റു​മാ​നൂ​ര്‍, ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​നു​ക​ള്‍ക്കു​കീ​ഴി​ല്‍ കൂ​ടു​ത​ല്‍ മോ​ഷ​ണ​ക്കേ​സ് വ​രു​മെ​ന്നും പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​തൊ​ഴി​വാ​ക്കാ​ന്‍ ഏ​റ്റു​മാ​നൂ​ര്‍ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും എ​സ്‌​ഐ​ക്കും സി​ഐ​ക്കും പ​ണം ന​ല്‍ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രി​ല്‍നി​ന്നു പ​ല​ത​വ​ണ​ക​ളാ​യി 1,79,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.


ഇ​യാ​ള്‍ വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യും സ​ന്തോ​ഷി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ക്ക് ഏ​റ്റു​മാ​നൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.