സ​ഹ​വാ​സ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Saturday, September 28, 2024 5:28 AM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ഹ​വാ​സ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ഞ്ച​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​വി. അ​നി​ല്‍ കു​മാ​ര്‍, ബെ​ന്നി ചേ​റ്റു​കു​ഴി, ദി​ലീ​ഷ് ദി​വാ​കര​ന്‍, പ്ര​സ​ന്ന ഷി​ബു, സി.​സി. തോ​മ​സ്‌, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ഫാ. ​ജോ​സ​ഫ് വ​ഴ​പ്പ​നാ​ടി​യി​ല്‍, ഫാ. ​ജോ​സ​ഫ് മൈ​ലാ​ടി​യി​ല്‍, സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, സു​പ​ർ​ണ രാ​ജു, ബോ​ബി കെ. ​മാ​ത്യു, കെ.​എം. ശ​ര​ണ്യ, അ​ഞ്ജ​ലി ബോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​വാ​ദ​ങ്ങ​ളും പ്രോ​ജ​ക്‌​ട് രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ളും സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക സ​ർ​വേ​യും സം​ഘ​ടി​പ്പി​ക്കും. ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക​ത​ട്ടി​പ്പ് സം​ബ​ന്ധ​മാ​യ അ​വ​ബോ​ധ ക്ലാ​സു​ക​ള്‍, സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ള്‍, മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ഫ്ലാ​ഷ് മോ​ബു​ക​ള്‍, പൊ​തു​വീ​ഥി​ക​ളു​ടെ​യും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യു ശു​ചീ​ക​ര​ണം, വ​ന്യ​ജീ​വി ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​യി​ലെ ആ​ളു​ക​ളു​ടെ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​ന് സ​ഹാ​യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ സൈ​ക്കോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​ൺ​സ​ലിം​ഗും മാ​ന​സി​കാ​രോ​ഗ്യ ക്ലാ​സു​ക​ളും എ​ന്നി​വ ന​ട​ത്തും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.