ഉത്തരവാദിത്വ ടൂറിസം: കുമരകം മികച്ച കാര്‍ഷിക ടൂറിസം ഗ്രാമം
Saturday, September 28, 2024 5:29 AM IST
കു​മ​ര​കം: ഗ്രാ​മീ​ണ ടൂ​റി​സം വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഏ​ര്‍പ്പെ​ടു​ത്തി​യ അ​വാ​ര്‍ഡി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം വ​ര്‍ഷ​വും കേ​ര​ള​ത്തി​ന് നേ​ട്ടം. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​ന്‍റെ പ​ദ്ധ​തി​ക​ള്‍ക്ക് ക​ട​ലു​ണ്ടി, കു​മ​ര​കം പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

ക​ട​ലു​ണ്ടി​യി​ല്‍ കേ​ര​ള റെ​സ്‌​പോ​ണ്‍സി​ബി​ള്‍ ടൂ​റി​സം മി​ഷ​ന്‍ സൊ​സൈ​റ്റി പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍ന്ന് ന​ട​പ്പാ​ക്കു​ന്ന സ്ട്രീ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ ബെ​സ്റ്റ് റെ​സ്‌​പോ​ണ്‍സി​ബി​ള്‍ ടൂ​റി​സം വി​ല്ലേ​ജ് അ​വാ​ര്‍ഡും കു​മ​ര​ക​ത്ത് കേ​ര​ള ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​ന്‍ സൊ​സൈ​റ്റി​യും കു​മ​ര​കം പ​ഞ്ചാ​യ​ത്തും ചേ​ര്‍ന്ന് ന​ട​പ്പാ​ക്കു​ന്ന കാ​ര്‍ഷി​ക വി​നോ​ദ സ​ഞ്ചാ​ര പ്ര​വ​ര്‍ത്ത​ന​ത്തി​ന് ബെ​സ്റ്റ് അ​ഗ്രി ടൂ​റി​സം വി​ല്ലേ​ജ് അ​വാ​ര്‍ഡു​മാ​ണ് ല​ഭി​ച്ച​ത്.

ഡ​ല്‍ഹി വി​ഗ്യാ​ന്‍ ഭ​വ​നി​ല്‍ ഉ​പ​രാഷ്‌ട്രപ​തി ജ​ഗ്ദീ​പ് ധ​ന്‍ക​റി​ല്‍നി​ന്നു കേ​ര​ള റെ​സ്‌​പോ​ണ്‍സി​ബി​ള്‍ ടൂ​റി​സം മി​ഷ​ന്‍ സൊ​സൈ​റ്റി സി​ഇ​ഒ​യും സം​സ്ഥാ​ന റൂ​റ​ല്‍ ടൂ​റി​സം നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ കെ.​ രൂ​പേ​ഷ് കു​മാ​ര്‍, കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യ സാ​ബു, ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. അ​നു​ഷ എ​ന്നി​വ​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.


ഇ​ന്ത്യ​യി​ല്‍ ആ​ദ്യം ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം ആ​രം​ഭി​ച്ച​ത് കു​മ​ര​ക​ത്താ​ണ്. കൃ​ഷി​ക്ക് വി​ഘാ​ത​മാ​കാ​തെ വി​നോ​ദ​സ​ഞ്ചാ​രം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് കു​മ​ര​ക​ത്തി​ന് അ​വാ​ര്‍ഡ് ല​ഭി​ച്ച​ത്. കാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ടൂ​റി​സ്റ്റു​ക​ള്‍ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​ക്കി​യ ഫാ​മിം​ഗ് എ​ക്‌​സ്പീ​രി​യ​ന്‍സ്, ഫി​ഷിം​ഗ് എ​ക്‌​സ്പീ​രി​യ​ന്‍സ്, എ ​ഡേ വി​ത്ത് ഫാ​ര്‍മ​ര്‍ ത​ട​ങ്ങി​യ പാ​ക്കേ​ജു​ക​ള്‍ കു​മ​ര​ക​ത്തു​ണ്ട്.
ഗ്രാ​മീ​ണ ടൂ​റി​സം പാ​ക്കേ​ജു​ക​ളാ​ണ് മ​റ്റൊ​രാ​ക​ര്‍ഷ​ണം. കാ​ര്‍ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം റി​സോ​ര്‍ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തും കു​മ​ര​ക​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.
പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ​യു​ള്ള ന​ട​ത്തം മു​ത​ല്‍ എ​ല്ലാ കാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ടൂ​ര്‍ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.