ബ​ഡ്‌​സ് സ​്കൂ​ളി​ന് കൈ​ത്താ​ങ്ങാ​യി മത്സ്യക​ര്‍​ഷ​ക​ന്‍
Saturday, September 28, 2024 5:28 AM IST
വെ​ളി​യ​ന്നൂ​ര്‍: പ​ഞ്ചാ​യ​ത്ത് ബ​ഡ്‌​സ് സ്‌​കൂ​ളി​ന് കൈ​ത്താ​ങ്ങാ​കാ​ന്‍ കൃ​ഷി​ചെ​യ്ത മ​ത്സ്യം ന​ല്‍​കി ക​ര്‍​ഷ​ക​ന്‍. പൂ​വ​ക്കു​ളം പു​തി​യി​ട​ത്ത് സ​ണ്ണി ജോ​സ​ഫ് വീ​ട്ടു​വ​ള​പ്പി​ല്‍ ചെ​യ്ത മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​ത്തത് പൂ​ര്‍​ണ​മാ​യും ബ​ഡ്‌​സ് സ്‌​കൂ​ളി​ന് ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​ത്തു​മാ​സം മു​മ്പ് കൃ​ഷി ഇ​റ​ക്കി​യ മൂ​വാ​യി​രം അ​നാ​ഫ​സ് ഇ​നം മ​ത്സ്യ​മാ​ണ് ബ​ഡ്‌​സ് സ്‌​കൂ​ളി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ണ്ണി ജോ​സ​ഫ് ന​ല്‍​കി​യ​ത്.

മ​ത്സ്യവി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി നി​ര്‍​വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ സ​ണ്ണി പു​തി​യി​ടം, അ​ര്‍​ച്ച​ന ര​തീ​ഷ്, വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു സു​രേ​ന്ദ്ര​ന്‍, ബ​ഡ്‌​സ് സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ പി.​എ​സ്. സി​മി​മോ​ള്‍​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ത്സ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ അ​വ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കു​ക​യും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മു​ള്ള തു​ക ബ​ക്ക​റ്റി​ല്‍ നിക്ഷേ​പി​ക്കു​ക​യും ആ ​തു​ക പൂര്‍​ണ​മാ​യും ബ​ഡ്‌​സ് സ്‌​കൂ​ളി​ന് ന​ല്‍​കു​ക​യും ചെ​യ്യു​ന്ന വി​ധ​മാ​ണ് വി​ള​വെ​ടു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.