വ​ഖ​ഫ് നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ്
Friday, September 27, 2024 7:43 AM IST
ച​ങ്ങ​നാ​ശേ​രി: വ​ഖ​ഫ് നി​യ​മം പു​ന​ഃപ​രി​ശോ​ധി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ നീ​ക്കം സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്നും ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന നി​ല​വി​ലെ നി​യ​മം ഉ​ട​ന്‍ത​ന്നെ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് യൂ​ണി​റ്റി​ലെ എ​വേ​ക്ക് 24 സ​മ്മേ​ള​ന​ത്തി​ലാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​ത സ​മി​തി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. വ​ള​രെ അ​പ​ക്വ​മാ​യ ഈ ​നി​യ​മ​മൂ​ലം കേ​ര​ള​ത്തി​ന്‍റെ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​കി​ച്ച് മു​ന​മ്പം മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളും വി​വി​ധ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും ഉ​ട​ന​ടി ത​യാ​റാ​വ​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.


യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ബി സെ​ബാ​സ്റ്റ്യ​ന്‍ ത​ട്ടാ​ര​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

അ​തി​രൂ​പ​ത ട്ര​ഷ​റ​ര്‍ ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ഓ​ഫീ​സ് ചാ​ര്‍ജ് സെ​ക്ര​ട്ട​റി ജി​നോ ജോ​സ​ഫ്, ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, ഷി​ജി ജോ​ണ്‍സ​ണ്‍, സേ​വ്യ​ര്‍ തോ​മ​സ്, ഫാ. ​ജി​തി​ന്‍ ന​ടു​തു​ണ്ട​ത്തി​ൽ തു‌ടങ്ങിയ​വ​ര്‍ പ്ര​സം​ഗി​ച്ചു.