സ്ത്രീ​ധ​ന​വി​രു​ദ്ധ സം​സ്ഥാ​ന​ത​ല സെ​മി​നാ​ര്‍ ഇ​ന്നു പാ​ലാ​യി​ല്‍
Saturday, September 28, 2024 5:28 AM IST
പാ​ലാ: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സ്ത്രീ​ധ​ന​വി​രു​ദ്ധ സം​സ്ഥാ​ന​ത​ല സെ​മി​നാ​ര്‍ ഇ​ന്നു പാ​ലാ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ 10നു ​തു​ട​ങ്ങു​ന്ന സെ​മി​നാ​ര്‍ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ വി.​ആ​ര്‍. മ​ഹി​ളാ​മ​ണി, അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി, അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ, വ​നി​താ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഷാ​ജി സു​ഗു​ണ​ന്‍, ലോ ​ഓ​ഫീ​സ​ര്‍ കെ. ​ച​ന്ദ്ര​ശോ​ഭ, എ.​ആ​ര്‍. അ​ര്‍​ച്ച​ന, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ൺ ലീ​ന സ​ണ്ണി പു​ര​യി​ടം, സാവി​യോ കാ​വു​കാ​ട്ട്, ബി​ന്ദു മ​നു വ​രി​യ്ക്കാ​നി​ക്ക​ല്‍, ലി​സി​ക്കു​ട്ടി മാ​ത്യു, ആ​ര്‍. സ​ന്ധ്യ, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസം​ഗി​ക്കും.