കടുത്തുരുത്തി: കോട്ടയം ജില്ലയിലെ മികച്ച ഹൗസിംഗ് സൊസൈറ്റിക്കുള്ള അവാര്‍ഡ് കടുത്തുരുത്തി ഹൗസിംഗ് സൊസൈറ്റിക്ക് ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്.
സൊസൈറ്റി പ്രസിഡന്റ് ചെറിയാന് കെ. ജോസ് സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷന് പ്രസിഡന്റ് കെ.സി. അബുവില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ഹൗസിംഗ് ഫെഡറേഷന് പ്രതിനിധി ആന്റണി അഗസ്റ്റിന്, സൊസൈറ്റി സെക്രട്ടറി നീന തോമസ് തുടങ്ങിയവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.