മുക്കൂട്ടുതറ: മുട്ടപ്പള്ളിയിൽ അകാലത്തിൽ പൊലിഞ്ഞ സുഹൃത്തിന്റെ നിർധന കുടുംബത്തിന് സിപിഐ നേതൃത്വം ജനകീയ പങ്കാളിത്തത്തിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം
റവന്യു-ഹൗസിംഗ് മന്ത്രി കെ. രാജൻ നിർവഹിച്ചു.
സി.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശീധരൻ, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം, സിപിഐ മണ്ഡലം സെക്രട്ടറി ശുഭേഷ് സുധാകരൻ, ലോക്കൽ സെക്രട്ടറി കെ.പി. മുരളി, മണ്ഡലം കമ്മിറ്റിയംഗം വി.പി. സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.