കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്തിലെത്തി ജനങ്ങളില്‍നിന്നു പരാതി സ്വീകരിച്ചു ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. കുറവിലങ്ങാട് പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും 20 പരാതികളാണ് കളക്ടര്‍ക്കു ലഭിച്ചത്.
ബൈപാസ് നിര്‍മാണം, വഴി, അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, അങ്കണവാടി ടീച്ചര്‍മാരുടെ ശമ്പളം, അങ്കണവാടിക്കായി സ്ഥലമേറ്റെടുത്ത സ്ഥലം തിരികെ നല്‍കണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് കളക്ടര്‍ക്കു നല്‍കിയത്. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്ത് സെക്രട്ടറി എം. പ്രദീപ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.