തി​രു​ന​ക്ക​ര സ്റ്റാ​ന്‍ഡി​ലെ ബസ് കാ​ത്തി​രി​പ്പു കേ​ന്ദ്രം: ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണെ ഘെ​രാ​വോ ചെ​യ്ത് ഡി​വൈ​എ​ഫ്‌​ഐ
Wednesday, June 19, 2024 5:58 AM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍ഡി​ല്‍ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​നെ ഘെ​രാ​വോ ചെ​യ്തു ഡി​വൈ​എ​ഫ്‌​ഐ. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് സം​ഭ​വം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു​പ​തോ​ളം പേ​രാ​ണ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍റെ റൂ​മി​ലെ​ത്തി ഘൊ​രാ​വോ ചെ​യ്ത​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് ചേ​രു​ന്ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നു സ​മ​ര​ക്കാ​രെ ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പു ല​ഭി​ക്കാ​തെ ഉ​പ​രോ​ധം പി​ന്‍വ​ലി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​തി​ഷേ​ധം നീ​ണ്ടു. എ​ന്നാ​ല്‍, ച​ട്ട​പ്ര​കാ​രം കൗ​ണ്‍സി​ല്‍ തീ​രു​മാ​ന​ത്തി​ലൂ​ടെ​യെ ന​ട​പ​ടി ഉ​ണ്ടാ​കൂ​വെ​ന്നും മ​റ്റു തീ​രു​മാ​ന​ങ്ങ​ള്‍ക്കു നി​യ​മ​സാ​ധു​ത ഇ​ല്ലെ​ന്നും ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ആ​വ​ര്‍ത്തി​ച്ചു.


ഇ​തു ക​ണ​ക്കാ​ക്കാ​തെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ ഓ​ഫീ​സ് മു​റി​ക്കു​ള്ളി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു കു​ത്തി​യി​രി​പ്പ് സ​മ​രം ഇ​വ​ര്‍ തു​ട​ർ​ന്നു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ബി. ​ശ​ശി​കു​മാ​ര്‍ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം കൗ​ണ്‍സി​ല​ര്‍മാ​രും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.