വെ​ച്ചൂ​രി​ൽ വി​രി​പ്പുകൃ​ഷി​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Wednesday, June 19, 2024 5:47 AM IST
വൈ​ക്കം: വെ​ച്ചൂ​രി​ൽ വി​രി​പ്പു​കൃ​ഷി​ക്കാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. 34 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 3400 ഏ​ക്ക​റി​ലാ​ണ് വി​രി​പ്പ് കൃ​ഷി ന​ട​ക്കു​ന്ന​ത്. ഊ​രി​ക്ക​രി, പു​ത്ത​ൻ​ക​രി എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ത ക​ഴി​ഞ്ഞു. ദേ​വ​സ്വം​ക​രി പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ടു​ത്ത​ദി​വ​സ​വും പ​ന്ന​യ്ക്കാ​ത്ത​ട​ത്ത് അ​ടു​ത്തയാ​ഴ്ച​യും വി​ത ന​ട​ക്കും. ര​ണ്ടാ​ഴ്ച​യ്ക്ക​കം മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വി​ത ന​ട​ത്താ​നാ​യി വി​ത്ത​ട​ക്കം ത​യാ​റാ​ക്കി വ​രി​ക​യാ​ണ് ക​ർ​ഷ​ക​ർ.


പാ​ട​ശേ​ഖ​ര​ത്തി​ലെ പു​ളി​പ്പു​നീ​ക്കാ​നാ​യി വി​ത​റു​ന്ന ക​ക്ക​യു​ടെ ടെ​ണ്ട​ർ 21ന് ​ന​ട​ക്കും. പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന തോ​ടു​ക​ളൊ​ക്കെ വ​റ്റി​യ നി​ല​യി​ലാ​ണ്. നീ​രൊ​ഴു​ക്കു നി​ല​ച്ച് മ​ലി​ന​മാ​യ തോ​ടു​ക​ളി​ലെ മ​ലി​ന​ജ​ലം പാ​ട​ത്ത് ക​യ​റ്റാ​നു​മാ​വി​ല്ല.

മ​ഴ ശ​ക്ത​മാ​കു​ക​യും തോ​ടു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി ജ​ല​പ്ര​വാ​ഹം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ കൃ​ഷി ഫ​ല​പ്ര​ദ​മാ​കു​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.