പുൽപ്പള്ളി: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്ത് കോണ്ഗ്രസ് പ്രവർത്തകർ ടൗണിൽ ഫ്ളക്സ് സ്ഥാപിച്ചു. പി.എൻ. ശിവൻ, സി.പി. ജോയി, ടോണി തോമസ്, അഭിലാഷ് ജോർജ്, എ.കെ. ശരത്ത്, കെ.വി. ക്ലീറ്റസ്, വി.എം. പൗലോസ്, ബേബി സുകുമാരൻ, ആന്റണി ചോലിക്കര, എം.ടി. കരുണാകരൻ, സജി വിരിപ്പാമറ്റം, അമൽ പൗലോസ്, ജോസ് ചാലക്കുടി, ചന്ദ്രൻ എരിയപ്പള്ളി, അയ്യൂബ്, സോജിഷ് സോമൻ, രമേശൻ, ഷിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.