കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു
Friday, April 25, 2025 11:45 AM IST
ദോഹ: കോഴിക്കോട് സ്വദേശി തറവട്ടത്ത് അഷ്റഫ്(55) ഖത്തറിൽ അന്തരിച്ചു. ദോഹയിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്ററന്റിലെ ജീവനക്കാരനായിരുന്നു.
കുഞ്ഞമ്മദിന്റെയും മറിയയുടെയും മകനാണ്. ഭാര്യ: ഷമീമ. മക്കൾ: ഡോ. തസ്ലിം, നഷാ നസ്റിൻ, നാജിയ അഷ്റഫ്. മരുമകൻ: അജ്മൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.