പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ ദുബായിയിലെ ഇന്ത്യൻ പ്രവാസിയും
Thursday, April 24, 2025 5:22 PM IST
ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ദുബായിയിലെ ഇന്ത്യൻ പ്രവാസിയും. ദുബായിയിലെ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീരജ് ഉദ്വാനിയാണ്(33) കൊല്ലപ്പെട്ടത്.
ജയ്പുർ സ്വദേശിയായ നീരജ് ദുബായിയിലാണ് വളർന്നത്. ഹിമാചൽ പ്രദേശിലുള്ള സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് നീരജും ഭാര്യയും ഇന്ത്യയിലെത്തിയത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ദന്പതികൾ കഷ്മീരിലേക്ക് പോവുകയായിരുന്നു. ദുബായി ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയാണ് നീരജ്.
2023 ഫെബ്രുവരിയിലാണ് നീരജിന്റെയും ആയുഷിയുടെയും വിവാഹം നടന്നത്. ആക്രമണം നടക്കുമ്പോൾ ഭാര്യ ഹോട്ടലിൽ വിശ്രമിക്കുകയായിരുന്നു.