പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ - സൗദി സംയുക്ത പ്രസ്താവന
Thursday, April 24, 2025 2:36 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയുടെയും സൗദി അറേബ്യയുടെയും പ്രസ്താവന. മറ്റു രാജ്യങ്ങൾക്കെതിരേയുള്ള തീവ്രവാദം ഉപേക്ഷിക്കണമെന്ന് ലോകരാജ്യങ്ങളോട് പ്രസ്താവനയിൽ ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.
തീവ്രവാദത്തിന്റെ അടിസ്ഥാനത്തെ അതു നിലനിൽക്കുന്നിടത്ത് തകർക്കാനും തീവ്രവാദികളെ അതിവേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരാനും മറ്റു രാജ്യങ്ങളോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തിയപ്പോഴായിരുന്നു പഹൽഗാമിലെ ഭീകരാക്രമണം. സംഭവത്തെത്തുടർന്ന് സന്ദർശനം വെട്ടിച്ചുരുക്കി മോദി മടങ്ങിയിരുന്നു.