എട്ട് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈറ്റ്
Thursday, April 24, 2025 1:10 PM IST
കുവൈറ്റ് സിറ്റി: ക്രിമിനൽ കേസുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈറ്റ്. ഒരു വനിത ഉൾപ്പെടെ എട്ട് പേരുടെ വധശിക്ഷയാണ് ഈ ആഴ്ച നടപ്പാക്കുന്നത്.
ഇവർ ഏത് രാജ്യക്കാരാണെന്നോ എന്ത് കുറ്റത്തിനാണ് ശിക്ഷ നടപ്പാക്കുന്നതെന്നോ സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കുവൈറ്റ് സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. ആവശ്യമായ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.