ഫ്രിസ്കോയിലെ സ്കൂളിൽ സംഘർഷം; വിദ്യാർഥി മരിച്ചു
പി.പി. ചെറിയാൻ
Friday, April 4, 2025 5:11 PM IST
ടെക്സസ്: ഫ്രിസ്കോയിൽ ഹൈസ്കൂൾ വിദ്യാർഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു. മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥി മെറ്റ്കാഫ്(17) ആണ് മരിച്ചത്.
ട്രാക്ക് മീറ്റിനിടെ ഇരിപ്പിടതെ ചൊല്ലിയാണ് തർക്കമുണ്ടായത്. സംഭവത്തിൽ കാർമെലോ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
കുത്തേൽക്കുന്നത് മെറ്റ്കാഫിന്റെ അതേ സ്കൂളിൽ പഠിക്കുന്ന ഇരട്ടസഹോദരൻ കണ്ടിരുന്നതായി മെറ്റ്കാഫിന്റെ പിതാവ് പറഞ്ഞു. തന്റെ മകൻ കൈകളിൽ കിടന്നാണ് മെറ്റ്കാഫ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.